സൗമ്യ കേസ്: രേഖകള്‍ കണ്ടെത്തി

രേഖകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് സൗമ്യയുടെ ആന്തരികാവയവ പരിശോധനയുടെ രേഖകള്‍ കണ്‌ടെത്തിയത്.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റേതടക്കമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണാതായത് വിവാദമായിരുന്നു. ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഷേര്‍ളി വാസു സ്ഥലംമാറിപ്പോകുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫയലുകള്‍ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന സമ്പത്ത് കേസിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പ്രധാന സ്ഥാനമുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ എടുക്കുന്ന കുറിപ്പുകളും റിപ്പോര്‍ട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുമാണ് കാണാതായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജൂണ്‍ നാലിന് ഷേര്‍ളി വാസു കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് സ്ഥലം മാറിപ്പോയിരുന്നു. ഇതിന് മുന്‍പ് രണ്ട്, മൂന്ന് തീയ്യതികളില്‍ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഫയലുകള്‍ കാണാതായതായി വ്യക്തമായിരുന്നു.
എന്നാല്‍ കാണാതായ ഫയലുകളുടെ നമ്പര്‍ മാത്രമാണ് അന്ന് കുറിച്ചെടുത്തിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധന നടത്തിയതില്‍ നിന്നാണ് സൗമ്യ, സമ്പത്ത് വധക്കേസുകളുടെ റിപ്പോര്‍ട്ടുകളും കാണാതയവയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായത്.












Click it and Unblock the Notifications