ഇടതില്‍ ഭിന്നത; പ്രണബിനെ സിപിഎം പിന്തുണയ്ക്കും

പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയ സിപിഐയും ആര്‍എസ്പിയും വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നും അറിയിച്ചു. സ്വന്തമായി സ്ഥാനാര്‍ഥിയെ കണെ്ടത്താനാവാത്തതിനാലും ബിജെപി പിന്തുണയ്ക്കുന്ന ആളെ അംഗീകരിക്കാനാവാത്ത സാഹചര്യത്തിലുമാണ് യുപിഎ സ്ഥാനാര്‍ഥി പ്രണാബിനെ പിന്തുണയ്ക്കണമെന്ന സിപിഎമ്മിന്റെ തീരുമാനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടതുപാര്‍ട്ടികള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നത്.
ആരെ പിന്തുണയ്ക്കണമെന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്തതിനു ശേഷമാണു നാല് പാര്‍ട്ടികളിലെ നേതാക്കളും യോഗത്തിനെത്തിയത്. സിപിഎമ്മിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ നേരത്തെതന്നെ ഫോര്‍വേഡ് ബ്ലോക്ക് തീരുമാനിച്ചിരുന്നു.
എന്നാല്‍, കേന്ദ്രസര്‍ക്കാരിനെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎയുടെ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പിന്തുണയ്ക്കുന്ന നിലപാടു സ്വീകരിക്കാനാകില്ലെന്ന് സിപിഐ, ആര്‍എസ്പി നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.ഇതേത്തുടര്‍ന്ന് ഓരോ കക്ഷിയും സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാന്‍ തയാറാവുകയായിരുന്നു. പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തപ്പോഴും ഭിന്നതയെത്തുടര്‍ന്ന് ഇടത് പാര്‍ട്ടികള്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രണാബിന് എതിരാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതു ബംഗാള്‍ ഭരണത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടയാക്കുമെന്നും ബംഗാളില്‍ നിന്നുള്ള എട്ടംഗങ്ങള്‍ പിബി യോഗത്തില്‍ വാദിച്ചു. ഇതിനെ മറികടക്കാന്‍ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള കേരള വിഭാഗത്തിനു കഴിഞ്ഞില്ല. പോളിറ്റ് ബ്യൂറോയില്‍ എട്ടു പേരുടെ പിന്തുണ പ്രണബിനു ലഭിച്ചു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ പോന്ന തര്‍ക്കങ്ങളാണ് ഭരണ, പ്രതിപക്ഷ മുന്നണികളായ യു. പി. എയിലും എന്‍. ഡി. എയിലും രാഷ്ട്രപതി തിരഞ്ഞെടുപ്പ് സൃഷ്ടിച്ചത്. ഇടതു മുന്നണിയുടെ ഘടന മാറാന്‍ സാദ്ധ്യതയില്ലെങ്കിലും യോജിച്ചു നില്‍ക്കുന്ന മുന്നണി എന്ന പ്രതിഛായക്ക് വലിയ ഇടിവാണ് ഉണ്ടായത്.












Click it and Unblock the Notifications