സ്പിരിറ്റുമായി 'സ്പിരിറ്റ്' കാണാന്‍ എത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും സിനിമ കാണാനെത്തുമെന്ന അറിയിപ്പ് മൂലമാണ് പൊലീസ് പരിശോധന നടത്തിയത്. ബാംബ് സ്‌ക്വാഡും പോലീസും തിയേറ്ററിലെത്തിയ എല്ലാവരേയും പരിശോധിച്ചു. ഇതിനിടയിലാണ് മദ്യവുമായി സിനിമ കാണാനെത്തിയ വിരുതന്‍ കുടുങ്ങിയത്.
സിനിമ കാണാന്‍ മുഖ്യമന്ത്രി എത്തിയില്ലെങ്കിലും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒട്ടേറെ മന്ത്രിമാരും എംഎല്‍എമാരും തീയേറ്ററിലെത്തി സ്പിരിറ്റ് കണ്ടു.
രഞ്ജിത്ത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്ന ചിത്രമാണ്. ഇതില്‍ രഘുനന്ദനെന്ന കടുത്ത മദ്യപാനിയായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications