16കാരിയെ തട്ടിക്കൊണ്ടു പോയയാള്‍ പിടിയില്‍
ചാരുമൂട് (തിരുവനന്തപുരം): സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയ
ആള്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഉദയകുമാറിനെ (40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ ആദിക്കാട്ടുകുളങ്ങര സ്വദേശിനിയായ പെണ്‍കുട്ടിയാണ് തട്ടിക്കൊണ്ടു പോയത്.
നെയ്യാറ്റിന്‍കരയില്‍ തമിഴ് യുവതിയെ വിവാഹം ചെയ്ത് താമസിച്ചു വരികയായിരുന്ന ഉദയകുമാറിന് ഈ ബന്ധത്തില്‍ ഏഴു വയസ്സുള്ള കുട്ടിയുമുണ്ട്. ഇതിന് ശേഷം ചങ്ങനാശ്ശേരിയില്‍ നിന്ന് ഇയാള്‍ ഒരു മുസ്ലീം യുവതിയെ വിവാഹം ചെയ്തു. ഷമല്‍ഷ എന്ന മുസ്ലീം പേരിലായിരുന്നു ഇയാള്‍ ഇവിടെ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ മൂന്നുമാസമായി നൂറനാട്ട് ഒരുലോഡ്ജില്‍ സീരിയല്‍ പിടിക്കാനെന്ന വ്യാജേന ഇയാള്‍ താമസിച്ച് വരികയായിരുന്നു. ഇവിടെ വച്ച് പ്ലസ്ടു വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടു. തുടര്‍ന്ന് സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ഇടുക്കിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. വിവാഹതട്ടിപ്പിന് പുറമേ ഇയാള്‍ വിസ വാഗ്ദാനം ചെയ്തും പലരേയും പറ്റിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications