പിള്ളയെ യുഡിഎഫ് നേതൃത്വം വഞ്ചിച്ചു: എന്‍എസ്എസ്

നെയ്യാറ്റിന്‍കരയിലെ വിജയം സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമല്ല. സാമുദായിക ധ്രുവീകരണമാണ് സര്‍ക്കാരിന് നെയ്യാറ്റിന്‍കരയില്‍ വിജയം നേടിക്കൊടുത്തത്. പരാജയത്തിന്റെ പടുകുഴിയിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ പോകുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അഞ്ചാം മന്ത്രി യുഡിഎഫിന്റെ നാശത്തിന് വഴിയൊരുക്കും. യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും മോശപ്പെട്ട വകുപ്പ് വിദ്യാഭ്യാസ വകുപ്പാണ്. എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആരോപിച്ചു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നായര്‍ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എന്‍എസ്എസ് ആസ്ഥാനത്ത് കയറ്റാത്തതിന്റെ കാരണം അദ്ദേഹത്തിനും രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും നന്നായി അറിയാം. അതിനെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ ന്യൂനപക്ഷ സംവരണം ഇപ്പോഴത്തേതിനേക്കാള്‍ വലിയ വിഷയമാവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 95.50 കോടി രൂപ വരവും അത്രയുംതന്നെ തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റും സുകുമാരന്‍ അവതരിപ്പിച്ചു. സാമൂഹ്യ, ക്ഷേമ, വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റില്‍ കൊട്ടിയത്ത് ലോ കോളജ്, തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമി എന്നിവ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.ജനറല്‍ സെക്രട്ടറിയായശേഷം പ്രഥമ ബജറ്റാണ് സുകുമാരന്‍ നായര്‍ അവതരിപ്പിച്ചത്.












Click it and Unblock the Notifications