കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ് ധനമന്ത്രാലയത്തിന്റെ പടിയിറങ്ങുന്നു

  • By Ajith Babu
Google Oneindia Malayalam News

Pranab Mukherjee
ദില്ലി: യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പ്രണബ് മുഖര്‍ജി ഞായറാഴ്ച ധനമന്ത്രി സ്ഥാനം രാജിവച്ചൊഴിയും. നേരത്തെ 26നെ പ്രണാബ് സ്ഥാനമൊഴിയൂ എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് 28നാണ് പ്രണാബ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക. 2009ലാണ് പി.ചിദംബരത്തിന് പകരം ധനമന്ത്രിയായി പ്രണാബ് ചുമതലയേറ്റെടുത്തത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലയളവിലാണ് പ്രണബ് ധനമന്ത്രാലയത്തോട് വിട പറയുന്നത്. രാജിവെയ്ക്കുന്നതിന്റെ മുന്നോടിയായി പ്രണാബ് ധനമന്ത്രാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ധനമന്ത്രാലയത്തില്‍ ആരാവും മുഖര്‍ജിയുടെ പിന്‍ഗാമിയാവുകയെന്ന് ഇതുവരെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.

മന്ത്രിസഭാ പുനഃസംഘടനവരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെ ധനകാര്യവകുപ്പ് കൈവശംവെക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി പദത്തിലേക്ക് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണേ്ടക് സിംഗ് അലുവാലിയയെ കൊണ്ടുവരാനാണഅ മന്‍മോഹന്‍ ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ പല പ്രമുഖര്‍ക്കും ഇതിനോട് യോജിപ്പില്ല.

ഇതിന് പുറമെ 2014ല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാല്‍ അടുത്ത രണ്ടു വര്‍ഷം കേന്ദ്ര ബജറ്റുകള്‍ ജനപ്രിയമായേ തീരൂ. അതിനു രാഷ്ട്രീയക്കാരനെയായിരിക്കും ധനമന്ത്രിയായി സോണിയയും പരിഗണിക്കുകയെന്ന് സൂചനകളുണ്ട്.പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഡോ. സി. രംഗരാജനും പരിഗണിക്കപ്പെടാവുന്ന പേരാണ്.

English summary
Pranab Mukherjee will resign as Union Finance Minister on Sunday ahead of filing nomination papers for the Presidential election for which he made a veiled appeal to defiant ally Trinamool Congress for support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X