കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷ് ഖന്നയുടെ നില വീണ്ടും വഷളായി

  • By Ajith Babu
Google Oneindia Malayalam News

Rajesh Khanna
മുംബൈ: ഹിന്ദി സിനിമാ താരം രാജേഷ് ഖന്നയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായതായി റിപ്പോര്‍ട്ട്. മുംബൈയിലെ ലീലാവതി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിയ്ക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രാജേഷ് ഖന്നയുമായി അകന്നു കഴിയുന്ന മുന്‍ ഭാര്യയും പ്രശസ്ത നടിയുമായ ഡിംപിള്‍ കപാഡിയയാണ് ഇപ്പോള്‍ അദ്ദേഹത്തെ പരിചരിച്ച് വരുന്നത്. മകള്‍ റിങ്കി ഖന്നയും രാജേഷ് ഖന്നയ്‌ക്കൊപ്പമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലും ആരോഗ്യനില ഏറെ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

കഴിഞ്ഞ കുറേ നാളായി ഉദര സംബന്ധമായ പ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം അടുത്തിടെ ഒരു ടിവി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഹിന്ദി സിനിമാ ലോകത്തെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്നാണു കാക എന്നു വിളിപ്പേരുളള രാജേഷ് ഖന്ന അറിയപ്പെടുന്നത്. 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃതസറിലാണ് രാജേഷ് ജനിച്ചത്. ആദ്യ നാമം ജതിന്‍ ഖന്ന എന്നായിരുന്നു. തന്റെ മാതാ പിതാക്കള്‍ക്ക് മൂന്ന് പെണ്മക്കളുണ്ടായിരുന്നതു കൊണ്ട് ആണായ ജിതിനിനെ ദത്തെടുക്കുകയായിരുന്നു. 1969നും 72നും ഇടയില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനായിരുന്നു രാജേഷ് ഖന്ന.

English summary
Veteran actor Rajesh Khanna's health has deteriorated. Ambulances have reached his home in Mumbai, says ANI. The actor has not been keeping well for some time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X