Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗ്

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നത് പിന്‍സീറ്റ് ഡ്രൈവിംഗാണെന്ന് കെഎസ്‌യു. വകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ് തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്. മന്ത്രിയുടെ വസതിയുടെ പേരല്ല വകുപ്പിന്റെ പേരുദോഷമാണ് മാറ്റേണ്ടതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.

അബ്ദുറബ്ബിന്റെ തിരുവനന്തപുരത്തെ വസതിയുടെ പേര് മാറ്റിയത് വിവാദമായിരുന്നു. ഗംഗയെന്ന പേര് ഗ്രേസ് എന്ന് ആക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ വിടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ പേര് മാറ്റിയതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു.
പരപ്പനങ്ങാടിയിലെ തന്റെ വീടിന്റെ പേരും ഗ്രേസ് എന്നാണ്. ഈ പേര് വേണമെന്ന് ടൂറിസം ഡിപ്പാര്‍ട്ട് മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അവരാണ് പേരുമാറ്റം നടത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+