കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിദാനക്കേസ്: വിഎസിനെ ചോദ്യം ചെയ്യുന്നു

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് സര്‍ക്കാര്‍ ഭൂമി വഴിവിട്ട് ദാനം ചെയ്തുവെന്ന കേസില്‍ വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് ശനിയാഴ്ച ചോദ്യം ചെയ്യും. ഡിവൈഎസ്പി: കുഞ്ഞന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം തലസ്ഥാനത്ത് എത്തി. വിഎസിന്റെയും പേഴ്‌സണല്‍ അസിസ്റ്റന്റ് എസുരേഷിന്റെയും മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ അന്വേഷണം പൂര്‍ത്തിയാകും.

ഈ മാസമാദ്യം തന്റെ മൊഴി രേഖപ്പെടുത്താന്‍, അന്വേഷണസംഘത്തിന് വിഎസ് സമയം അനുവദിച്ചെങ്കിലും സിപിഎം സെക്രട്ടേറിയറ്റ് ഉണ്ടെന്ന് അറിയിച്ച് ഒഴിവാകുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയായ മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്റെ മൊഴി കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുണ്ട്. വിഎസിനായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിഎസിനെതിരേ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. മുഖ്യമന്ത്രിയായിരിക്കേ ബന്ധുവും വിമുക്ത ഭടനുമായ സോമന്‍ എന്നയാള്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ ഭൂമി അനുവദിച്ചു നല്‍കി എന്ന കേസില്‍ ഒന്നാം പ്രതിയാക്കി ആണ് വിഎസ് അച്യൂതാനന്ദനെ ചേര്‍ത്തിരിക്കുന്നത്.

നേരത്തേ ഒരു തവണ ഇതേ കേസില്‍ ചോദ്യം ചെയ്‌തെങ്കിലും കേസില്‍ കൂടുതല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടി വരികയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X