കോഴിക്കോട്: സിപിഎം പാല് കൊടുത്തു വളര്‍ത്തിയ വിഷപാമ്പുകളാണ് ടിപി ചന്ദ്രശേഖരനെ വധിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ചന്ദ്രശേഖരന്‍ വധത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രമം. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്നതിന് സമാനമാണിത്. ചന്ദ്രശേഖരന്‍ വധത്തില്‍ താന്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയിലും പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്യും. കേസില്‍ മുന്‍പ് പിടിയിലായ കൊടിസുനിയാണ് കാരായി രാജനെതിരെ മൊഴി നല്‍കിയത്.
ചന്ദ്രശേഖരനെ കൊല്ലുന്നതിനായി പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തനൊപ്പം തലശ്ശേരിയില്‍ വെച്ച് കാരായി രാജന്‍ ഗൂഢാലോചന നടത്തിയെന്നാണ് കൊടി സുനി പൊലീസിനോട് പറഞ്ഞത്. ഫസല്‍ വധക്കേസില്‍ രാജന്‍ കീഴടങ്ങിയതോടെ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.