കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാല്‍ മത്സരിക്കാന്‍ കാരണം എന്‍എസ്എസ്

  • By Nisha Bose
Google Oneindia Malayalam News

KPA Majeed,
പാലക്കാട്: നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് എന്‍എസ്എസിന്റെ കൂടി നിര്‍ബന്ധം മൂലമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ. മജീദ്.

രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ സംബന്ധിച്ച് ബിജെപിയും സിപിഎമ്മും എന്‍എസ്എസും തമ്മില്‍ വ്യക്്തമായ ധാരണയുണ്ടാക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചിട്ടും അഞ്ചാം മന്ത്രിയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.

അഞ്ചാം മന്ത്രിയുടെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും അതിന്റെ ഗുണം നേടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും െ്രെകസ്തവ സഹോദരന്‍മാര്‍ മല്‍സരിക്കുന്നത് പ്രശ്‌നമാക്കാത്തവരാണ് അഞ്ചാം മന്ത്രി പ്രശ്‌നത്തിന്റെ പേരില്‍ സാമുദായിക വികാരം ഇളക്കിവിടുന്നത്.

ലീഗിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണം. മുസ്ലീം ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English summary
KPA Majeed accused that it is NSS, BJP and CPM together fixed the candidate in Neyyatinkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X