കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പുനസംഘടന ഉടന്‍ വേണം: സുധീരന്‍

  • By Nisha Bose
Google Oneindia Malayalam News

VM Sudheeran
തൃശൂര്‍: കെപിസിസി പുനസംഘടന ഉടന്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പുനഃസംഘടന വൈകുന്നത് പാര്‍ട്ടിയ്ക്ക് ഒട്ടും ഗുണകരമല്ല. കഴിവുളളവര്‍ നേതൃനിരയിലേക്ക് കടന്നുവരേണ്ടത് ആവശ്യമാണ്. പുനസംഘടന ഗ്രൂപ്പ് സമവാക്യത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വിവാദമുണ്ടായ സമയത്തും സുധീരന്‍ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിന് തൊട്ടു പിന്നാലെയായിരുന്നു കെപിസിസി പുനസംഘടന എന്ന ആവശ്യവുമായി സുധീരന്‍ രംഗത്തെത്തിയത്.

കെപിസിസി പുനസംഘടന ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

English summary
VM Sudheeran demanded to reconstitute KPCC soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X