കുനിയില്‍ ഇരട്ടക്കൊല: അന്വേഷണം ശരിയായദിശയില്‍

അന്വേഷണ ഏജന്‍സി നിഗമനങ്ങളിലെത്തുന്നതുവരെ കാത്തിരിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്ത് റിസ്‌ക്ക് ഉണ്ടെങ്കിലും സര്‍ക്കാര്‍ സംരക്ഷണം നല്‍കും.
പഴയ കേസുകള്‍ പിന്‍വലിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ നിഗമനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പഴയ കേസുകള്‍ പിന്‍വലിക്കുന്നത് എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ്.
പുതിയതായി കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും പഴയ കേസുകളില്‍ പുനരന്വേഷണം തീരുമാനിക്കുക. കോടതിയെ വകവെക്കാത്ത ഒരു മാര്‍ഗവും സ്വീകരിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എം.എസ്.പി ആസ്ഥാനത്ത് പോലീസ് പാസിങ് ഔട്ട് പരേഡിനെത്തിയതായിരുന്നു മന്ത്രി.












Click it and Unblock the Notifications