Get Updates
Get notified of breaking news, exclusive insights, and must-see stories!

11 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നിരാഹാര സമരത്തിലേക്ക്

Air India
ദില്ലി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്‌. നിരാഹാരത്തിന്റെ ആദ്യഘട്ടത്തില്‍ പതിനൊന്ന്‌ പേരാണ്‌ നിരാഹാരം കിടക്കുന്നത്‌. പിന്നീട്‌ കൂടുതല്‍ പൈലറ്റുമാരും അവരുടെ ബന്ധുക്കളും കൂടി നിരാഹാര സമരത്തില്‍ പങ്കുചേരും എന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇന്ത്യന്‍ പൈലറ്റ്‌സ്‌ ഗില്‍ഡിന്റെ (ഐപിജി) നേതൃത്വത്തില്‍ നടക്കുന്ന സമരം 47 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. സമരം നടത്തിയതിനാല്‍ ഐപിജിയുടെ അംഗീകാരം എയര്‍ലൈന്‍ മാനേജ്‌മെന്റ്‌ റദ്ദാക്കിയിരിക്കുകയാണ്‌.

എന്നാല്‍ സമരം അവസാനിപ്പിക്കണം എന്നാണ്‌ ആഗ്രഹം എന്നും. പക്ഷേ പുറത്താക്കിയ 101 സഹപ്രവര്‍ത്തകരെയും തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കാനാവില്ല എന്ന നിലപാടിലാണ്‌ ഐപിജി അംഗങ്ങള്‍.

മെയ്‌ എട്ടിനാണ്‌ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്‌. ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ലയിച്ചതിനെ തുടര്‍ന്ന്‌ പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക്‌ ബോയിങ്‌ ട്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഐപിജി സരം നടത്തുന്നത്‌.

പൈലറ്റുമാരുടെ ഈ അനിശ്ചിതകാല സമരം കാരണം എയര്‍ ഇന്ത്യയ്‌ക്ക്‌ 530 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ്‌ കണക്കാക്കിയിരിക്കുന്നത്‌. എയര്‍ ഇന്ത്യയുടെ വിദേശ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചത്‌ ജൂലയ്‌ 31 വരെ തുടരാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+