കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ തീപിടുത്തം

  • By Shabnam Aarif
Google Oneindia Malayalam News

Fire
ദില്ലി: തലസ്ഥാന നഗരിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്‌ തീപിടുത്തം. ആഭ്യന്തര മന്ത്രാലയത്തിന്റെ നോര്‍ത്ത്‌ ബ്ലോക്കിലെ രണ്ടാം നിലയിലാണ്‌ തീപിടുത്തം ഉണ്ടായിരിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ രണ്ടരയോടെയാണ്‌ തീപിടുത്തം ഉണ്ടായിരിക്കുന്നത്‌.

തീപിടുത്തം ഉണ്ടായിരിക്കുന്ന ഇതേ കെട്ടിടത്തിലാണ്‌ ധനകാര്യ മന്ത്രാലയവും പ്രവര്‍ത്തിക്കുന്നത്‌. തീപിടുത്തത്തില്‍ ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌.

അഗ്നിശമന സേനയുടെ എട്ടോളം വണ്ടികള്‍ എത്തിയാണ്‌ കത്തിപടര്‍ന്നു കൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാക്കിയത്‌. തീപിടുത്തത്തിന്‌ കാരണം എന്താണെന്ന്‌ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണോ അതോ ഇനി എന്തെങ്കിലും അട്ടിമറി ശ്രമമാണോ തീപിടുത്തത്തിന്‌ കാരണം എന്ന്‌ അന്വേണത്തിലൂടെ വ്യക്തമാവേണ്ടതുണ്ട്‌.

തീപിടുത്തത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സൂക്ഷിച്ചിരുന്ന തന്ത്രപ്രധാന രേഖകള്‍ കത്തി നശിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌. കെട്ടിടത്തിന്റെ നോര്‍ത്ത്‌ ബ്ലോക്കിലെ 102ാം കോണ്‍ഫറന്‍സ്‌ റൂമിലാണ്‌ തീപിടുത്തം ഉണ്ടായിരിക്കുന്നത്‌.

ദിവസങ്ങള്‍ക്കു മുമ്പ്‌ മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലും സമാനമായ രീതിയില്‍ അഗ്നിബാധയുണ്ടായിരുന്നു. അഞ്ചു പേരാണ്‌ ഈ തീപിടുത്തത്തില്‍ മരിച്ചിരുന്നത്‌.

English summary
A fire broke out in the second floor of the North Block in New Delhi Sunday afternoon, fire brigade officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X