ബസ്സും ലോറിയും കൂട്ടിയിടിച്ച് 4 മരണം

കോട്ടക്കല്‍ കുഴിപ്പുറം പരേതനായ ചെവിടംകുന്നന്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യം ഫാത്തിമ (69), പൂക്കിപ്പറമ്പ് മട്ടാന്‍ മുഹമ്മദിന്റം മകന്‍ സാദിഖലി (21), കോഴിക്കോട് ചേളന്നൂര്‍ കണ്ണങ്കര അഞ്ചാംവളവില്‍ ചീറുങ്ങോട്ടില്‍ ടിപി ഹംസക്കോയ (68), പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം നാക്കടിയന്റെപുരക്കല്‍ റസാഖിന്റെ ഭാര്യ ഷാഹിദ (30) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
പരിക്കേറ്റവരില്‍ ഗുരുതരമായ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടിയില്‍ നിന്നും കോട്ടക്കലിലേക്ക് പോവുകയായിരുന്ന അല്‍നാസ് മിനി ബസ് എതിരെ വന്ന ഡബിള്‍ ഹോഴ്‌സ് ഫുഡ് കമ്പനിയുടെ പാര്‍സല്‍ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസ് പറഞ്ഞത്. കൂട്ടിയിടിച്ച് റോഡില്‍ മറിഞ്ഞ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചും മറ്റും ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമാക്കിയത്.
അതുപോലെ പയര്‍ ഫോഴ്‌സ്, തിരൂരങ്ങാടി, കോട്ടയ്‌ക്കല്‍ പൊലീസ്, ഹൈവേ പൊലീസ് എന്നിവരും വളരെ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications