മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 മാഗ്നിറ്റിയൂഡ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച രാത്രി 11.30ഓടെയാണ് റഷ്യയില്‍ ഭൂചലനം അനുഭവപ്പെട്ടത്.
റഷ്യന്‍ നഗരമായ ഇല്‍പ്രിസ്‌കിയില്‍ നിന്നും 268 കിലോമീറ്റര്‍ അകലെയുള്ള തെക്കുപടിഞ്ഞാറന്‍ തീരപ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ എന്തെങ്കിലും അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
അതുപോലെ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിപ്പിച്ചിട്ടില്ല.