ഭക്ഷ്യവിലക്കയറ്റം:സഭയില്‍ ഇറങ്ങിപ്പോക്കും ബഹളവും

സഭ നിര്‍ത്തി വെച്ച് വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എയും മുന്‍ ഭക്ഷ്യ മന്ത്രിയുമായ സി ദിവാകരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് അദ്ദേഹം സഭയില്‍ ഭരണപക്ഷത്തെ കുറ്റപ്പെടുത്തി.
വിലക്കയറ്റും സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിലക്കയറ്റം തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിച്ചു. സപ്ലൈകോ വഴി 16 രൂപയ്‌ക്ക് നല്‍കുന്ന അരിയുടെ അളവ് കൂട്ടുമെന്നും ആവശ്യമെങ്കില്‍ അരി വിതരണത്തിന് കൂടുതല്‍ കടകള്‍ തുടങ്ങുമെന്നും മന്ത്രി അനൂപ് ജേക്കബും അറിയിച്ചു.












Click it and Unblock the Notifications