പീഡനം തടഞ്ഞ 19കാരിയെ ബൈക്കിടിച്ച് കൊന്നു

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഒരു യുവാവ് ബൈക്കില്‍ പിന്തുടര്‍ന്നു. ലിജിയുടെ അടുത്തെത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഈ സമയം പെണ്‍കുട്ടി കുട കൊണ്ട് യുവാവിനെ അടിച്ചു.
തുടര്‍ന്ന് ഇയാള്‍ ലിജിയുടെ ദേഹത്ത് ബൈക്കോടിച്ചു കയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിയെ വര്‍ക്കല ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടി മരിച്ചത്.












Click it and Unblock the Notifications