Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയുടെ തല കൊയ്യുമെന്ന പ്രസംഗം പുറത്ത്

TP Chandrasekharan
കോഴിക്കോട്: മുന്‍ ഇടുക്കി ജില്ലാസെക്രട്ടറി എംഎം മണിയ്ക്ക് പിന്നാലെ മറ്റൊരു സിപിഎം നേതാവ് കൂടി പ്രസംഗ വിവാദത്തില്‍. ടിപി ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാവ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സിപിഎം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വിപി ഗോപാലകൃഷ്ണനാണ് വിവാദ പരാമര്‍ശം നടത്തിയത്.

സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ ടിപി ചന്ദ്രശേഖരന്റെ തല കൊയ്യും. ആര്‍എംപി പ്രവര്‍ത്തകരുടെ അക്രമം അവസാനിപ്പിക്കാനുള്ള ആര്‍ജജവം ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്്ക്കുണ്ടെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറയുന്നു.

ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് 2010 ഫിബ്രവരി അഞ്ചിന് നടത്തിയ പൊതുയോഗത്തിലാണ് ഗോപാലകൃഷ്ണന്‍ ടിപിയുടെ തല കൊയ്യുമെന്ന് ഭീഷണി മുഴക്കിയത്. പ്രസംഗ വേദിയില്‍ ടിപി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പടയങ്കണ്ടി രവീന്ദ്രന്‍, ഏരിയാ കമ്മിറ്റി അംഗം കെകെ കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+