പ്രണബ് രാജിവെച്ചു;ഇനി രാഷ്ട്രപതി ഭവനിലേക്ക്

ചൊവ്വാഴ്‌ച ധനകാര്യ മന്ത്രാലയത്തിലെ തന്റെ അവസാന ദിനമാണ് എന്നു പറഞ്ഞുകൊണ്ടാണ് പ്രണബ് വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപനം നടത്തിയത്.
രാഷട്രപതി സ്ഥാനാര്‍ത്ഥിത്വം തനിക്കുള്ള അംഗീകാരമായാണ് കാണുന്നത് എന്നു അഭിപ്രായപ്പെട്ട പ്രണബ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക ഉടന്‍ സമര്‍പ്പിക്കും എന്നും അറിയിച്ചു.
ധനമന്ത്രാലയത്തിലെ സഹപ്രവര്‍ത്തകരെ തനിക്ക് നഷ്ടമാവുകയാണ്. പുതിയൊരു യാത്രയ്‌ക്ക് തുടക്കമാവുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയില്‍ എത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.












Click it and Unblock the Notifications