ശെല്‍വരാജിന് അസഭ്യവര്‍ഷം; 2 പേര്‍ക്കെതിരെ കേസ്

പാറശാലയിലെ വീട്ടില്‍ നിന്ന് നിയമസഭയിലേയ്ക്ക് കാറില്‍ വരികയായിരുന്നു ശെല്‍വരാജ്. കാരയ്ക്കാ മണ്ഡപം മുതല്‍ രണ്ടംഗ സംഘം ബൈക്കില്‍ പിന്തുടരുകയും പലതവണ ഓവര്‍ടേക്ക് ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പലതവണ യാത്ര തടസപ്പെടുത്താനും ഇവര്‍ ശ്രമിച്ചുവെന്ന് പറയപ്പെടുന്നു.
നഗരാതിര്‍ത്തിയായ കരമന വരെ പിന്തുടര്‍ന്ന് അസഭ്യവര്‍ഷം നടത്തിയ ശേഷമാണ് സംഘം പിന്തിരിഞ്ഞത്. മുമ്പ് പലതവണ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന്് ഗണ്‍മാനോടപ്പമാണ് ശെല്‍വരാജിന്റെ യാത്ര. പോലീസുകാരന്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതനുസരിച്ച് ബൈക്ക് പിടികൂടാന്‍ പോലീസ് എത്തിയെങ്കിലും ഇവര്‍ രക്ഷപ്പെട്ടുകളഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.സി കൃഷ്ണന്‍നായരെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ. ജോസ് പറഞ്ഞു.












Click it and Unblock the Notifications