എന്‍എസ്എസ്-ലീഗ് തര്‍ക്കം താല്‍ക്കാലികം

എന്‍എസ്എസുമായി ലീഗിന് ശാശ്വതമായ ബന്ധമാണുള്ളത്. വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ എന്‍എസ്എസ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് എന്‍എസ്എസിന്റെ കൂടി നിര്‍ബന്ധം മൂലമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ. മജീദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ സംബന്ധിച്ച് ബിജെപിയും സിപിഎമ്മും എന്‍എസ്എസും തമ്മില്‍ വ്യക്്തമായ ധാരണയുണ്ടാക്കിയിരുന്നു.
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചിട്ടും അഞ്ചാം മന്ത്രിയുടെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും അതിന്റെ ഗുണം നേടിയെടുക്കാനുമുളള ശ്രമമാണ് നടക്കുന്നത്. രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും ക്രൈസ്്തവ സഹോദരന്‍മാര്‍ മല്‍സരിക്കുന്നത് പ്രശ്‌നമാക്കാത്തവരാണ് അഞ്ചാം മന്ത്രി പ്രശ്‌നത്തിന്റെ പേരില്‍ സാമുദായിക വികാരം ഇളക്കിവിടുന്നത്. ലീഗിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും മജീദ് പറഞ്ഞിരുന്നു.












Click it and Unblock the Notifications