ടിപിയെ കൊല്ലുമെന്ന് അറിയാമായിരുന്നു: കുഞ്ഞനന്തന്‍

ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. എന്നാല്‍, അതിന് പിന്നില്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊടി സുനി, കിര്‍മാണി മനോജ്, രജികാന്ത്, റഫീഖ്, എം.എസ്. അനൂപ് എന്നിവരെയെല്ലാം നേരത്തേ അറിയാം.
ഇതില്‍ സുനിയും കിര്‍മാണിയും അനൂപും വീട്ടില്‍ വന്നിട്ടുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാവ് എന്ന നിലയില്‍ പലരും പല ആവശ്യങ്ങള്‍ക്കും തന്റെ വീട്ടില്‍ വരാറുണ്ട്. ഇവരും അതുപോലെ വന്നുവെന്ന് മാത്രം. ഇവരില്‍ ചിലരെയെല്ലാം ജാമ്യം എടുക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ട്. അത് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്.
മിക്കവാറും ഏതെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകനെ കൂട്ടിയാവും ഇവര്‍ ഓരോ ആവശ്യങ്ങളുമായി തന്റെ അരികില്‍ വരിക. ഇത്തരത്തില്‍ വരുന്നവരുടെ പാര്‍ട്ടി നോക്കാറില്ല. ടിപിയെ കൊല്ലാന്‍ ആലോചിക്കുന്നതായി ഇവരില്‍ ചിലര്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതിന് ചുമതലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെന്നും കുഞ്ഞനന്തന്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു.
കൊലപാതകസംഘത്തിലെ അംഗങ്ങളായ മുഹമ്മദ് ഷാഫി, എം.എസ്. അനൂപ്, കിര്‍മാണി മനോജ് എന്നിവരുടെ മുന്നില്‍ നിര്‍ത്തിയാണ് കുഞ്ഞനന്തനെ ചോദ്യം ചെയ്തത്. കൊലപാതകത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ മുന്‍ നിലപാട്.












Click it and Unblock the Notifications