കുഞ്ഞാലിക്കുട്ടിയുടെ തമാശ പറയാന്‍ കൊള്ളില്ല

ടിവി ചാനലുകളില്‍ മുഖം കാണിക്കാനുള്ള പരിപാടിയായി മാത്രം കെഎസ്‌യുവിന്റെ സമരം കണ്ടാല്‍ മതിയെന്ന പ്രസ്താവനക്ക് കുഞ്ഞാലിക്കുട്ടിയുടെ തമാശകള്‍ ചാനലില്‍ പറയാന്‍ കൊള്ളില്ലെന്ന മുനവച്ചുള്ള മറുപടിയാണ് കെഎസ്‌യു സംസ്ഥാനപ്രസിഡന്റ് ജോയ് ജോസഫ് നല്‍കിയിരിക്കുന്നത്.
അതിനിടെ കെഎസ്‌യു വംശനാശം നേരിടുന്ന സംഘടനയാണെന്ന് ലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു. സംഘടനയുടെ സ്ഥാനം സിംഹവാലന്‍ കുരങ്ങിനും താഴെയാണ്. ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ശേഷി അവര്‍ക്കില്ലെന്നും എംഎസ്എഫ് പരിഹസിച്ചു.
തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കുവെയാണ് കെഎസ് യു സമരത്തെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചത്. ടിവി ചാനലില്‍ മുഖം കാണിക്കാനുള്ള പരിപാടിയായി കെഎസ് യുവിന്റെ സമരത്തെ കണ്ടാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
എന്‍എസ്എസും ലീഗുമായുള്ള തര്‍ക്കം താല്‍ക്കാലികമാണ്. എന്‍എസ്എസുമായി ലീഗിന് സ്ഥായിയായ പ്രശ്‌നമില്ല. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ എന്‍.എസ്.എസ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ ്അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications