കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം

  • By Nisha Bose
Google Oneindia Malayalam News

Hassan
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെപിസിസി വക്താവ് എംഎം ഹസ്സന്‍. വകുപ്പ് വിഭജന സമയത്ത് വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന തരത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അത് നടന്നില്ല. അതിനെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യവുമില്ല. വകുപ്പ് മാറ്റം പാര്‍ട്ടിയ്ക്കും നാടിനും നല്ലതാണ്. ഒരേ പാര്‍ട്ടി തന്നെ കുറേക്കാലം ഒരു വകുപ്പ് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല. അതിനാലാണ് വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് അഭിപ്രായമുയര്‍ന്നതെന്നും ഹസ്സന്‍ പറഞ്ഞു.

മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച 35 സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റാന്‍ തീരുമാനിച്ചതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ചൊവ്വാഴ്ച നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഈ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നത് വന്‍ അഴിമതിയ്ക്ക് വഴിയൊരുക്കുമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

അതേസമയം ഈ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള നീക്കത്തില്‍ കെപിസിസിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിഷയത്തിലുള്ള എതിര്‍പ്പ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് എതിര്‍പ്പ് അറിയിച്ചു.

സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം സാമുദായിക ധ്രുവീകരണത്തിനു വഴിതെളിക്കുമെന്നു രമേശ് അഭിപ്രായപ്പെട്ടതായാണ് സൂചന. ഒരു സമുദായത്തിനു മാത്രം പ്രയോജനം കിട്ടുന്ന തീരുമാനം ഇപ്പോഴത്തെ നിലയില്‍ സ്വീകാര്യമല്ലെന്നും രമേശ് മുഖ്യമന്ത്രിയെ അറിയിച്ച് കഴിഞ്ഞു.

English summary
KPCC spoke person MM Hassan said that congress should take the education department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X