കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം:ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുഞ്ഞനന്തന്‍

  • By Nisha Bose
Google Oneindia Malayalam News

PK Kunjananthan
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞനന്തന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമായി കേസില്‍ പ്രതിചേര്‍ക്ക്‌പ്പെട്ട എംസി അനൂപിനേയും കിര്‍മാണി മനോജിനേയും ഫോണില്‍ വിളിച്ചിട്ടുണ്ട്്. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയതില്‍ തനിക്കും പാര്‍ട്ടിക്കും പങ്കുണ്ട്. കൊല നടന്ന ദിവസം തന്നെ പ്രതികള്‍ സഹായം തേടിയിരുന്നു. അന്ന് താത്കാലികമായി എവിടെയങ്കിലും തങ്ങാന്‍ പറഞ്ഞു. പിറ്റേന്ന് പ്രതികളോട് കൂത്തുപറമ്പ് ഓഫീസിലേയ്ക്ക് പോവാന്‍ പറഞ്ഞു. രണ്ട് പേര്‍ വീതം പോകാനാണ് ആവശ്യപ്പെട്ടത്.

ചോദ്യം ചെയ്യലിന്റെ ആദ്യ രണ്ടു ദിവസവും കൊലപാതകത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ നിലപാട്. പിന്നീട് ടിപി ചന്ദ്രശേഖരനെ കൊല്ലുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് കുഞ്ഞനന്തന്‍ സമ്മതിച്ചു. കൊലപാതകസംഘത്തിലെ അംഗങ്ങളായ മുഹമ്മദ് ഷാഫി, എം.എസ്. അനൂപ്, കിര്‍മാണി മനോജ് എന്നിവരുടെ മുന്നില്‍ നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞനന്തന്‍ ഇക്കാര്യം സമ്മതിച്ചത്. ചോദ്യം ചെയ്തത്. കൊലപാതകത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ മുന്‍ നിലപാട്.

കുഞ്ഞനന്തന്‍ ഓരോ കാര്യങ്ങളും നിഷേധിക്കുമ്പോള്‍ അത് ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകളും മൊഴികളും അന്വേഷണ സംഘം നിരത്തിയതോടെയാണ് നിലപാട് മാറ്റാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്.

English summary

 PK Kunjananthan, the Panur area committee member of the CPM, admitted his role in TP Chandrasekharan's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X