കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് രണ്ടു മന്ത്രിമാരുണ്ടോയെന്ന് വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS-Oommen Chandy
തിരുവനന്തപുരം: മലപ്പുറത്തെ 35 സ്‌കൂളുകള്‍ എയ്ഡ് സ്‌കൂളുകള്‍ ആക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തില്‍ ചൊവ്വാഴ്ച നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി അതേവേദിയില്‍ തിരുത്തി. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ ധനവകുപ്പുമായി ആലോചിച്ച ശേഷം മതി തീരുമാനമെന്നതിനാല്‍ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്‌കൂളുകളെ എയ്ഡഡ് പദവി നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപടി തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള തീരുമാനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിഷം സബ്മിഷനായി ഉന്നയിച്ചതോടെ നിയമസഭയില്‍ ചൂടേറിയ വാഗ്വാദത്തിനാണ് തുടക്കമിട്ടത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി ചൊവ്വാഴ്ച തിരുത്തിയിരുന്നുവെന്നും ഇതിലെ നിജസ്ഥിതി അറിയണമെന്നും വി.എസ് ആവശ്യപ്പെട്ടു

മന്ത്രിസഭായോഗത്തിന് ശേഷം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നത്. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്‌ടോയെന്നും മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുമോയെന്നും വി.എസ് ചോദിച്ചു.

എന്നാല്‍ സബ് മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഏത് വിഷയത്തിനും സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ് മന്ത്രി കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ ഇടപെട്ടു. ലീഗിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്‌ടെന്നും ലീഗ് ഓടിളക്കിയല്ല വന്നതെന്നും ജനങ്ങള്‍ വോട്ട് ചെയ്തു തന്നെയാണ് നിയമസഭയില്‍ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഞങ്ങളും ഓടിളക്കിയല്ല സഭയില്‍ എത്തിയതെന്ന് വി.എസും തിരിച്ചടിച്ചു.

ചര്‍ച്ചയ്‌ക്കൊടുവില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

English summary
Chief Minister Oommen Chandy corrected Education Minister P K Abdu Rabb’s statement that 35 colleges in Malappuram would be made aided schools,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X