Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയുടെ തല പൂക്കുലപോലെ ചിതറുമെന്ന് പ്രസംഗിച്ചു

High Court
കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ വധിയ്ക്കാനുള്ള ഗൂഢാലോചനയില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം സിഎച്ച് അശോകന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. ടിപി ചന്ദ്രശേഖരന്റെ തല പൂക്കുല പോലെ ചിതറുമെന്ന് സി.എച്ച്. അശോകന്‍ പ്രസംഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സി.എച്ച്. അശോകനും കെ.കെ.കൃഷ്ണനും സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കേസ് ഡയറിയിലാണ് ഇക്കാര്യമുള്ളത്.

അശോകന്റെയും കൃഷ്ണന്റെ പങ്കിനെ കുറിച്ച് വ്യക്തമായ മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട് എന്നതിന് എന്ത് തെളിവാണുള്ളതെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു. ഇത് വ്യക്തമാക്കാന്‍ കേസ് ഡയറി ഹാജരാക്കണമെന്നും അതിന് കേസ് പരിഗണിക്കുന്നത് ഒരു ദിവസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്നും ചൊവ്വാഴ്ച പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രസംഗത്തില്‍ പലതും പറയുമെന്നും ഇതിനെ കൊലപാതകത്തിലെ പങ്കായി കണക്കാക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കേസിലെ വാദം പൂര്‍ത്തിയായി. വ്യാഴാഴ്ച വിധി പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+