കുഞ്ഞനന്തന് അഭയം; കെകെ രാഗേഷിന് നോട്ടീസ്

ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കണ്ണൂരിലെ എസ്എഫ്‌ഐ നേതാവ് സരിന്‍ ശശിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഗേഷിന് നോട്ടീസ് അയച്ചിരിക്കുന്നത്. രാഗേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിയ്ക്കാന്‍ സഹായിച്ചതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ചോദ്യം ചെയ്യലിന് ബുധനാഴ്ച തന്നെ ഹാജരാകാനാണ് നിര്‍ദേശം.
അതേസമയം, ആരോഗ്യപ്രശ്‌നങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും 20 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും രാഗേഷ് രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്.
കാല്‍മുട്ടിനുള്ള അസ്വസ്ഥതയെ തുടര്‍ന്നാണ് സാവകാശം തേടിയത്. എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ രാഗേഷ് സജീവമായി പങ്കെടുക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് കത്ത് തള്ളിക്കളയാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications