കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീട്ടെയില്‍ വിദേശനിക്ഷേപം കേരളം അനുകൂലമെന്ന്

  • By Ajith Babu
Google Oneindia Malayalam News

Supermarket
ദില്ലി: ചില്ലറവ്യാപാരമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേരളം അനുകൂലമാണെന്ന് കേന്ദ്രവാണിജ്യമന്ത്രി ആനന്ദ് ശര്‍മ. ഇക്കാര്യത്തില്‍ കേരളം ഉള്‍പ്പെടെ ഏഴുസംസ്ഥാനങ്ങള്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിന് സന്നദ്ധമായ സംസ്ഥാനങ്ങളിലെങ്കിലും അതിന് അനുമതി നല്‍കണമെന്നും കേരളം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ്,ആസാം,ബിഹാര്‍, ദില്ലി, ഹരിയാന, മഹാരാഷ്ട്ര,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് അറിയിച്ചിരിക്കുന്നത്. ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനു പിന്തുണ ആവശ്യപ്പെട്ടു ബിഹാര്‍ മുഖ്യമ്ര്രന്തിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് ഉടന്‍ കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പന രംഗത്ത് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിയ്ക്കാന്‍ കേന്ദ്രം നേരത്തെ തന്നെ ഒരുങ്ങിയതാണെങ്കിലും ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം ചില്ലറ വ്യാപാരരംഗത്ത് വിദേശ നിക്ഷേപത്തിന് കേരളം അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്തെത്തി. കേരളം സമ്മതം അറിയിച്ചുവെന്ന് വിശ്വസിയ്ക്കാനാവുന്നില്ലെന്ന് അദ്ദേഹം. ഇക്കാര്യത്തില്‍ യാഥാര്‍ഥ്യമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

English summary
Mr Sharma said the Government has already received written commitment from seven States — Andhra Pradesh, Assam, Delhi, Haryana, Kerala, Maharashtra and Rajasthan (all Congress-ruled States) — backing the move to liberalise multi-brand retail trade, and Punjab was expected to give a similar commitment soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X