ചെന്നൈ-ആലപ്പുഴ തീവണ്ടിയില്‍ തീപിടുത്തം
ചെന്നൈ: ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള എക്‌സ്പ്രസ് തീവണ്ടിയുടെ ലഗേജ് കമ്പാര്‍ട്ട്‌മെന്റിന് സമീപത്തെ ബ്രേക്ക് വാനില്‍ നിന്ന് തീയുയര്‍ന്നത് ആശങ്ക പരത്തി. പുലര്‍ച്ചെ മുന്നു മണിയോടെ ഈറോഡിന് സമീപമുള്ള പെരുന്തരൈ എത്തിയപ്പോഴാണ് തീയുയരുന്നത് ഗാര്‍ഡ് കണ്ടത്.
തീവണ്ടി നിര്‍ത്തി പാര്‍സല്‍ വാനും മറ്റു ബോഗികളുമായുള്ള ബന്ധം വേര്‍പെടുത്തി. ഉടന്‍ തന്നെ തീയണച്ചെന്ന് സേലം ഡിവിഷന്‍ റയില്‍വേ അധികൃതര്‍ അറിയിച്ചു. ഈറോഡില്‍ നിന്ന് പകരം പാര്‍സല്‍ വാനെത്തിച്ച് അല്‍പസമയത്തിനകം തീവണ്ടി യാത്ര പുനരാരംഭിച്ചു.
സംഭവത്തെത്തുടര്‍ന്ന് സേലം-കോയമ്പത്തൂര്‍ റൂട്ടില്‍ തീവണ്ടി ഗതാഗതം അല്‍പ്പസമയം തടസപ്പെട്ടുവെങ്കിലും ഇപ്പോള്‍ സാധാരണ നിലയിലായതായി റെയില്‍വേ അറിയിച്ചു.
തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ പാര്‍സല്‍ വാനിലുണ്ടായതാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സേലം റയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications