Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍-കൊച്ചുവേളി ഓടുന്നത് ആര്‍ക്കുവേണ്ടി?

Passengers get a hard ‘Rly’ time
ബാംഗ്ലൂര്‍: മലയാളികളുടെ യാത്രാദുരിതം ഇരട്ടിപ്പിയ്ക്കുന്ന തീവണ്ടി സമയക്രമമാറ്റത്തിനെതിരെ വ്യാപകപ്രതിഷേധം. കൊച്ചുവേളി-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് തീവണ്ടിയുടെ സമയമാറ്റം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന ആക്ഷേപം ശക്തമായി കഴിഞ്ഞു. തങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിയ്ക്കുന്ന ഈ സമയക്രമം ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യമാണ് നഗരത്തിലെ മലയാളികള്‍ ഉയര്‍ത്തുന്നത്.

ആഴ്ചയില്‍ മൂന്ന് ദിവസം കൊച്ചുവേളിയില്‍നിന്ന് ബംഗ്ലൂരിലേക്കും തിരിച്ചുമുള്ള ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് (16315/16316) പകല്‍ സമയത്തേക്ക് മാറ്റാനാണ് നീക്കം. ബംഗളൂരുവില്‍നിന്ന് വൈകുന്നേരം 5.15 ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 9.25നാണ് കൊച്ചുവേളിയിലത്തെിയിരുന്നത്. നഗരത്തിലെ ഐ.ടി ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനപ്രദമായിരുന്നു ഈ സമയം.

എന്നാല്‍ പുതിയ സമയക്രമമനുസരിച്ച് ബംഗ്ലൂരില്‍ നിന്ന് നിന്ന് 2.15 ന് പുറപ്പെട്ട് രാവിലെ ആറിന് കൊച്ചുവേളിയിലത്തെുന്ന വിധം ക്രമീകരിക്കാനാണ് നീക്കം. ജൂലൈ ഒന്ന് മുതലാണ് പുതിയ സമയപ്പട്ടിക പ്രാബല്യത്തില്‍ വരിക. കൊച്ചുവേളിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള വണ്ടി വൈകുന്നേരം 4.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35ന് ബംഗ്ലൂരിലെത്തെുമായിരുന്നു. ഇതിന് പകരം രാത്രി 9.20 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 12.45ന് ബംഗളൂരുവിലത്തെുന്നതാണ് പുതിയ സമയം.

ദക്ഷിണ റെയില്‍വെ നിയന്ത്രിയ്ക്കുന്ന തമിഴ്‌നാട് ലോബിയുടെയും സ്വകാര്യ ബസ് ലോബിയുടെയും താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് തീവണ്ടിയുടെ സമയം മാറ്റിയതെന്ന് നഗരത്തിലെ മലയാളി സംഘനകള്‍ ആരോപിയ്ക്കുന്നു. തീവണ്ടിയുടെ സമയക്രമം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആരോപണത്തെ സാധൂകരിയ്ക്കുന്നത്.

പകല്‍ രണ്ടേ കാലിന് ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന തീവണ്ടി മലയാളികളേക്കാള്‍ തമിഴര്‍ക്കാണ് കൂടുതല്‍ സൗകര്യപ്രദമാവുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബാംഗ്ലൂരില്‍ നിന്നുള്ള തീവണ്ടി 6.20നാണ് സേലത്ത് എത്തുക. ഈറോഡില്‍ ഏഴരയ്ക്കും കോയമ്പത്തൂരില്‍ 9.10നും എത്തും. തമിഴ്‌നാട്ടിലെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ഈ സമയം. സ്റ്റേഷനുകളില്‍ നിന്ന് മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നതിനും മറ്റും ഇവര്‍ക്കിത് ഗുണം ചെയ്യും.

എന്നാല്‍ കേരളത്തില്‍ പാലക്കാട്ട് 10.35ന് എത്തുന്ന തീവണ്ടി കേരളത്തിലെ മറ്റു സ്റ്റേഷനുകളില്‍ അര്‍ദ്ധരാത്രിയ്ക്ക് ശേഷമാവും എത്തുക. ഇവിടങ്ങളില്‍ എത്തുന്ന മലയാളി യാത്രക്കാരുടെ ദുരിതം ഇത് ഇരട്ടിയാക്കുമെന്നുറപ്പാണ്. തിരിച്ച് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുമ്പോഴും ഇതേ ദുരിതമാണ് മലയാളികളെ കാത്തിരിയ്ക്കുന്നത്.

കൊച്ചുവേളിയില്‍ നിന്ന് 9.20ന് പുറപ്പെടുന്ന തീവണ്ടി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമാണ് കേരളത്തിലെ മറ്റു സ്റ്റേഷനുകളിലൂടെ കടന്നുപോവുക. എന്നാല്‍ കോയമ്പത്തൂരില്‍ പുലര്‍ച്ചെ 5.30നും സേലത്ത് എട്ട് മണിയ്ക്കും എത്തുന്നതില്‍ തമിഴ് യാത്രക്കാര്‍ക്ക് ഇത് ഗുണം ചെയ്യും. ഇതുമാത്രമല്ല ഈ തീവണ്ടി ബംഗ്ലൂരില്‍ എത്തുന്നത് പകല്‍ 12.30നാണ്. രാവിലെ ജോലിയ്ക്ക് കയറേണ്ട മലയാളികള്‍ ഈ തീവണ്ടിയില്‍ കയറാന്‍ ആഗ്രഹിയ്ക്കുകയില്ലെന്ന് ചുരുക്കം.

ബംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസ് ലോബിയ്ക്കും ഈ സമയക്രമമാറ്റം നേട്ടമാണ്. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമായി ദിവസേന ഒട്ടേറെ വോള്‍വോ ബസുകളാണ് ഇവര്‍ ഓടിയ്ക്കുന്നത്. കെഎസ്ആര്‍ടിസി കാര്യമായി ഉഴപ്പുന്നതിനാല്‍ ഈ സര്‍വീസുകളെയാണ് മലയാളികള്‍ ഏറെയും ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസിയും ഒരു വോള്‍വോ മാത്രമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. അത് പലപ്പോഴും കട്ടപ്പുറത്തുമാണ്. അനുകൂല സാഹചര്യം മുതലാക്കി സ്വകാര്യ ബസ് ലോബി യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടുമെന്നും യാത്രക്കാര്‍ ആശങ്കപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+