Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിനെതിരെ നായര്‍-ഈഴവ ഐക്യം

Sukumaran Nair,-Vellapally Nadesan
കോട്ടയം: ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിക്കുന്നു. യുഡിഎഫ്. സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരേ ഭൂരിപക്ഷ സമുദായം യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായ ഘട്ടത്തിലാണ് എസ്എന്‍ഡിപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ദൂതനുമായി ചര്‍ച്ച നടത്തി. പിന്നീട് വെള്ളാപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറി. ഉടന്‍ തന്നെ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

മലപ്പുറത്ത് 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ലീഗിന്റെ ഭീഷണിയ്ക്ക് വഴങ്ങിയാണ്. ഇക്കണക്കിനാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും സെക്രട്ടേറിയറ്റും മലപ്പുറത്തേക്കു മാറുകയാണു നല്ലതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇരു സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഹിന്ദുസമുദായത്തെ തമ്മില്‍ത്തല്ലിച്ച് അതിനിടയില്‍ നിന്ന് ചോരകുടിക്കാമെന്ന ദുര്‍മോഹം ഇനി വേണ്ട.

അത്തരക്കാര്‍ക്കെതിരെ സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്‍എസ്എസ്സും എസ്എന്‍ഡിപിയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടിക്കാഴ്ചയ്ക്കുള്ള തീയ്യതി സുകുമാരന്‍ നായര്‍ അറിയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+