ആശുപത്രിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി
അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ കോട്ടയ്ക്കല്‍ സ്വദേശി നിമ്മി പോളാണ് (22) മരിച്ചത്. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിനടുത്തുള്ള കുളിമുറിയിലാണ് നിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അനസ്‌തേഷ്യയ്ക്കുപയോഗിക്കുന്ന മരുന്ന് കുത്തിവെച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നിമ്മിയെ രാവിലെ മൂന്നു മണിയോടെ കാണാതാകുകയായിരുന്നു. ആറുമാസം മുമ്പാണ് നിമ്മിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്താണ്.


Click it and Unblock the Notifications