പെട്രോള്‍ വില ലിറ്ററിന് 2.46 രൂപ കുറച്ചു

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്നാണു വില കുറച്ചത്.
വിലക്കുറവ് പ്രഖ്യാപിച്ചെങ്കിലും അസംസ്‌കൃത എണ്ണയുടെ ഇപ്പോഴത്തെ വിലയനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് അഞ്ചു രൂപയിലേറെ ലാഭം ലഭിക്കും. കഴിഞ്ഞ മേയ് 23ന് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് 7.54 രൂപയാണ് അന്ന് കൂട്ടിയത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വര്‍ധിപ്പിച്ചത് ഏറെ പ്രതിഷേധത്തിനു കാരണമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ഓരോ ഡോളര്‍ കുറയുമ്പോഴും ഒരു ലിറ്റര്‍ പെട്രോളിന് 34 പൈസ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ രൂപയുടെ മൂല്യം കുറഞ്ഞതു ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ വിലകുറയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
എണ്ണ വില നിര്‍ണ്ണയ രീതിയില്‍ മാറ്റം വരുത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്്.












Click it and Unblock the Notifications