കോഴിക്കോട് ശനിയാഴ്ച സിപിഎം ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
സമാധാനപരമായിട്ടാവും തങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുക. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനോട് കാണിക്കേണ്ട മാന്യത പോലും പൊലീസ് മോഹനനോട് കാണിച്ചില്ല. പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ മോഹനന്‍ നേരിട്ട് ഹാജരാകുമായിരുന്നുവെന്നും കരീം പറഞ്ഞു.
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനനെ വെള്ളിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊയിലാണ്ടിയില്‍ വെച്ചാണ് ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ കസ്റ്റഡിയിലെടുത്തത്. കെകെ ലതിക എംഎല്‍എയുടെ ഭര്‍ത്താവാണ് മോഹനന്‍.
വടകര പോലീസ് ക്യാമ്പ് ഓഫീസില്‍ എത്തിച്ച മോഹനനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കേസില്‍ മുന്‍പ് അറസ്റ്റിലായവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് മോഹനനെ കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മോഹനനു പങ്കുള്ളതായി പോലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications