കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹനനെ അറസ്റ്റ് ചെയ്തത് ഭീകരനെപ്പോലെ

  • By Nisha Bose
Google Oneindia Malayalam News

Elamaram Kareem
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ ഭീകരരെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് പി മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് സിപിഎം നേതാവ് എളമരം കരീം. വാര്‍ത്താ ചാനലുകളിലൂടെ മോഹനന്റ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു കരീം. നോട്ടീസ് നല്‍കിയാല്‍ പി മോഹനന്‍ നേരിട്ട് ഹാജരാകുമായിരുന്നു.

ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം വഴിതെറ്റിയെന്ന സിപിഎം ആരോപണം ശരിവെക്കുന്നതാണ് പോലീസിന്റെ നടപടി. മുല്ലപ്പള്ളിയും കോണ്‍ഗ്രസും കേസ് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം നടത്തുകയാണ്. പി മോഹനന്റെ അറസ്റ്റ് പാര്‍ട്ടിയെ അപമാനിക്കാനാണെന്നും കരീം ആരോപിച്ചു.

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനനെ വെള്ളിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊയിലാണ്ടിയില്‍ വെച്ചാണ് ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ കസ്റ്റഡിയിലെടുത്തത്. കെകെ ലതിക എംഎല്‍എയുടെ ഭര്‍ത്താവാണ് മോഹനന്‍.

വടകര പോലീസ് ക്യാമ്പ് ഓഫീസില്‍ എത്തിച്ച മോഹനനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കേസില്‍ മുന്‍പ് അറസ്റ്റിലായവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് മോഹനനെ കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മോഹനനു പങ്കുള്ളതായി പോലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

English summary
Elamaram Kareem accused that SIT probing the TP Chandrasekharan murder case treated P Mohanan like a terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X