Get Updates
Get notified of breaking news, exclusive insights, and must-see stories!

പി മോഹനനെതിരെ കൊലക്കുറ്റം ചുമത്തി

P Mohanan
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനെതിരെ കൊലക്കുറ്റം ചുമത്തി. ഗൂഢാലോചന, കുറ്റകൃത്യത്തിന്റെ വിവരം മറച്ചു വയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ മോഹനനെ ഏഴു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്.

അതേസമയം പി മോഹനനെ അറസ്റ്റ് ചെയ്തതില്‍ കുപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടകര കോടതിക്ക് നേരെ കല്ലേറ് നടത്തി. വെള്ളിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത പി മോഹനനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു അന്‍പതോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കോടതി വളപ്പിലേക്ക് തള്ളിക്കയറി അക്രമം നടത്തിയത്.

പൊലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മോഹനനെ കോടതിയിലേയ്ക്ക് കൊണ്ടുവരുന്ന വിവരമറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍പ് തന്നെ കോടതി പരിസരത്ത് തമ്പടിച്ചിരുന്നു. കോടതി വളപ്പിലേയ്ക്ക് വന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ആദ്യം ആക്രമണം.

തുടര്‍ന്ന് കോടതി പരിസരത്തുണ്ടായിരുന്ന ഏതാനും ആര്‍എംപി പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് പൊലീസിന് നേരേയും കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയെങ്കിലും പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് പി മോഹനനെ കോടതിയിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+