Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി 10ലക്ഷം രൂപ കൂടി നല്‍കണം: വിഎസ്

VS Achuthanathan
തിരുവനന്തപുരം: അഴിമതിയ്‌ക്കെതിരെ കേസു നടത്താന്‍ തനിക്ക് പത്തു ലക്ഷം രൂപ കൂടി ചെലവായതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഐസ്‌ക്രീം, പാമോലിന്‍ കേസുകള്‍ നടത്താനാണ് ഇത്രയും പണം ചെലവായത്. ഈ തുക പാര്‍ട്ടി നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും വിഎസ് അറിയിച്ചു.

വിവിധ കേസുകള്‍ നടത്തുന്നതിനായി വിഎസ് ചെലവഴിച്ച പണത്തിന്റെ സ്രോതസ് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുന്‍പ് പറഞ്ഞിരുന്നു. പാമൊലിന്‍, ഇടമലയാര്‍ ഉള്‍പ്പെടെയുള്ള കേസ് നടത്തിപ്പിന്റെ വിശദാംശങ്ങള്‍ വിഎസ് പാര്‍ട്ടിയെ അറിയിച്ചിട്ടില്ല.

പാമോയില്‍, ഇടമലയാര്‍ അഴിമതിക്കേസുകള്‍ നടത്തുന്നതിന് പാര്‍ട്ടി അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു. കേസ് നടത്തിപ്പിനായി പാര്‍ട്ടിയോട് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കുകയും ചെയ്തു. ആദ്യം 2.5 ലക്ഷം രൂപയും പിന്നീട് പത്തു ലക്ഷം രൂപയുമാണ് കേസ് നടത്തിപ്പിനായി നല്‍കിയത്. എന്നാല്‍ മേല്‍ കോടതിയില്‍ കേസ് നടത്തിപ്പിനായി ഇതിലും കൂടുതല്‍ തുക ചെലവായിട്ടുണ്ട്. ഇതിനുള്ള പണം എവിടെ നിന്ന് കിട്ടി എന്ന കാര്യം വിഎസ് വ്യക്തമാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞിരുന്നു.

തുടര്‍ന്ന് കേസ് നടത്താന്‍ അഭിഭാഷകര്‍ തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് വിഎസ് വ്യക്തമാക്കി. തന്റെ അഴിമതി വിരുദ്ധ നിലപാട് കണക്കിലെടുത്താണ് അവര്‍ ഫീസ് വാങ്ങാതിരുന്നത്. മറ്റു കോടതി ചെലവുകള്‍ക്കുള്ള പണം സ്വന്തം നിലയില്‍ കണ്ടെത്തിയതും പാര്‍ട്ടി തന്നതുമാണ്. കോടതി ചെലവിന്റെ കണക്കുകള്‍ നല്‍കുമെന്നും വിഎസ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+