Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹനന്റെ അറസ്റ്റ് പ്രതീക്ഷിച്ചത്: ആര്‍എംപി

KS Hariharan
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതാണെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍എംപി).

ടിപിയെ വധിക്കുമെന്ന് ഒഞ്ചിയത്ത് പരസ്യമായി പ്രസംഗിച്ചവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയവരാണ് മോഹനന്‍ മാഷും സിഎച്ച് അശോകനും. ടിപിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതില്‍ ഇവര്‍ക്കുള്ള പങ്ക് ഞങ്ങള്‍ നേരത്തെ തന്നെ ചൂണ്ടികാണിച്ചിരുന്നു. വ്യക്തമായ തെളിവുകളോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അത് ശരിവെയ്ക്കുകയും ചെയ്തിരിക്കുന്നു. മോഹനനന്‍ മാസ്റ്ററുടെ അറസ്റ്റിനെ കുറിച്ച് വണ്‍ഇന്ത്യയോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെഎസ് ഹരിഹരന്‍.

മോഹനന് ടിപി വധത്തില്‍ പങ്കുണ്ടെന്ന് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ അവധിയെടുത്ത് ചൈനയ്ക്കു പോയപ്പോള്‍ ജില്ലാ ആക്ടിങ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത് മോഹനന്റെ പേരാണ്. എന്നാല്‍ സംസ്ഥാനഘടകം ഇടപെട്ട് അതു മാറ്റി. മുന്‍ മേയര്‍ ഭാസ്‌കരനെ ചുമതലപ്പെടുത്തുകയായിരുന്നു.

കൊയിലാണ്ടിയില്‍ വെച്ചാണ് പോലിസ് മോഹനനെ അറസ്റ്റ് ചെയ്തത്. കെകെ ലതിക എംഎല്‍എയുടെ ഭര്‍ത്താവാണ് ഇദ്ദേഹം. വടകര പോലിസ് ക്യാംപില്‍ അന്വേഷണസംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. പി മോഹനനെ കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സിപിഎം ആരോപിച്ചു. പോലിസ് സ്‌റ്റേഷനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. പ്രദേശത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+