Get Updates
Get notified of breaking news, exclusive insights, and must-see stories!

പവന്‍ കുമാറിന്റെ മൃതദേഹം കൊണ്ടുവരാന്‍ വൈകും

ബാംഗ്ലൂര്‍: യു എസില്‍ മരിച്ച ഇന്ത്യന്‍ ടെക്കി പവന്‍കുമാറിന്റെ മൃത ശരീരം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ പവന്‍ കുമാറിന്റെ വീട്ടുകാരുടെ നിലപാടുകള്‍ ഇതിന് തടസമാവുന്നതായി പവന്‍ കുമാര്‍ ജോലിചെയ്തിരുന്ന കമ്പനിയായ കൊഗ്നിസന്റിന്റെ വക്താക്കള്‍ പറയുന്നു.

യു എസിലെ ന്യൂ ജേഴ്സി പട്ടണത്തിലെ ഒരു ഹോട്ടലിലാണ് പവന്‍ കുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒരു അമേരിയ്ക്കന്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നേരിടുകയായിരുന്നു ഈയാള്‍. ക്രമാതീതമായി മയക്ക് മരുന്ന് കഴിച്ചതാണ് മരണ കാരണമെന്നാണ് പൊലീസിന്റെ നിലപാട്.

പവന്‍കുമാറിന്റെ കുടുംബാംഗങ്ങള്‍ രണ്ട് അഭിഭാഷകര്‍ക്കൊപ്പം ഓഫീസ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതായി കൊഗ്നിസന്റ് വക്താവ് വെളിപ്പെടുത്തി. ജൂണ്‍ 29 വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ കൊഗ്നിസന്റ് ബാംഗ്ലൂര്‍ ഓഫീസില്‍ എത്തിയത്. കൊഗ്നിസന്റിന്റെ വിശദീകരണം ഇങ്ങനെ.

വെള്ളിയാഴ്ച വൈകീട്ട് പവന്‍കുമാറിന്റെ ബന്ധുക്കള്‍ രണ്ട് അഭിഭാഷകര്‍ക്കൊപ്പം ഓഫീസിലെത്തി കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സസ് വിഭാഗം ഉദ്വോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ന്യൂ ജേഴ്സ് മെഡിയ്ക്കല്‍ എക്സാമിനേഴ്സ് ഓഫീസ് നല്‍കിയ ഫോമുകള്‍ ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ പവന്‍ കുമാറിന്റെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളു എന്ന് അധികൃതര്‍ അവരെ അറിയിച്ചു. ഇത് സര്‍ക്കാര്‍ കാര്യമാണെന്നും കൊഗ്നിസന്റിന് യാതൊന്നും ചെയ്യാനാവില്ലെന്നും അവരെ അറിയിച്ചു. എന്നാല്‍ ഈ ഫോമുകളില്‍ ഒപ്പിട്ട് നല്‍കേണ്ടെന്നായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം.

സംഭവവുമായി ബന്ധപ്പെട്ട് യുഎസ് അധികൃതരുടെ കൈയിലുള്ള എല്ലാ റിപ്പോര്‍ട്ടും പവന്‍ കുമാറിന്റെ മൃതദേഹത്തോടൊപ്പം കിട്ടണമെന്നായിരുന്നു ബന്ധുക്കളുടേയും അഭിഭാഷകരുടേയും നിലപാട്. ഓട്ടോപ്സി റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തുടങ്ങിയവയാണിത്. ഇത് അംഗീകരിച്ചാല്‍ മാത്രമേ യുഎസ് അധികൃതര്‍ നല്‍കിയ കടലാസില്‍ ഒപ്പിടാനാവൂ എന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. ആത്മഹത്യാ കുറിപ്പിന്റെ പകര്‍പ്പ്, ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍, പവന്‍ കുമാറിന്റെ സ്വകാര്യ വായ്പകളുടെ ഉടമസ്ഥത എന്നിവ കമ്പനി ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതൊന്നും കമ്പനിയ്ക്ക് ഇടപെടാന്‍ ആകാത്ത സ്വകാര്യമോ ഔദ്വോഗികമോ ആയ വിവരങ്ങളാണ്. ഇതിന് പുറമേ പവന്‍ കുമാറിന്റെ ബന്ധുക്കളില്‍ രണ്ട് പേര്‍ക്ക് യു എസില്‍ പോകാനുള്ള ചെലവ് വഹിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബന്ധുക്കളുടെ ആവശ്യപ്രകാരം പല യു എസ് അധികൃതരേയും ബന്ധപ്പെട്ടെങ്കിലും ക്രിമിനല്‍ കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് ഇതൊന്നും ലഭ്യമാവുന്നതല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പവന്‍ കുമാറിന്റെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതിന് എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രമിയ്ക്കുമ്പോഴും ബന്ധുക്കളുടെ നിലപാടുകള്‍ പ്രശ്നമാവുകയാണ്. ഇതില്‍ പലതും കമ്പനിയുടെ നിയന്ത്രണത്തില്‍ വരുന്നതല്ല.

പവന്‍ കുമാറിന്റെ ബന്ധുക്കള്‍ വേണ്ട കടലാസുകളില്‍ ഒപ്പിടാന്‍ തയാറായാല്‍ കൊഗാനിസന്റിന്റെ ചെലവില്‍ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയും. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സലേറ്റുമായി കമ്പനി നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. പവന്‍ കുമാറിന്റെ ബന്ധുക്കളുമായി ഇന്ത്യന്‍ കോണ്‍സലേറ്റും ബന്ധപ്പെടുന്നുണ്ട്. കൊഗ്നിസന്റ് അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+