തത്കാല്‍ ടിക്കറ്റ് ബുക്കിങ് സമയം മാറ്റുന്നു

ട്രെയിന്‍ പുറപ്പെടുന്നതിന് തലേദിവസം 10 മുതലാണ് തത്കാല്‍ റിസര്‍വേഷന്‍ നടത്താനാവുക. തത്കാല്‍ ബുക്കിങ്ങിനായി പ്രത്യേക കൗണ്ടറുകള്‍ തുറക്കുമെന്നും ക്രമക്കേടുകള്‍ തടയാന്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ വഴി തത്കാല്‍ ടിക്കറ്റ് വഴി ബുക്ക് ചെയ്യാമെങ്കിലും ഇതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് ഒരു ടിക്കറ്റ് മാത്രമേ എടുക്കാനാവൂ. മറ്റൊരാള്‍ക്കായി ബുക്ക് ചെയ്യുന്ന ആളിന്റെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം. ഇതിന് പുറമെ എമര്‍ജന്‍സി ക്വാട്ടയില്‍ യാത്ര ചെയ്യുന്നയാള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ യാത്രയുടെ ഉദ്ദേശവും വ്യക്തമാക്കേണ്ടി വരും.
ഇപ്പോള്‍ വന്‍തുക മറിയുന്ന കച്ചവടമാണ് തത്കാല്‍ കരിഞ്ചന്ത. യഥാര്‍ഥ നിരക്കിന്റെ രണ്ടിരട്ടിയിലേറെയാണ് തിരക്കേറിയ സമയങ്ങളില്‍ ഏജന്റുമാര്‍ ഈടാക്കുന്നത്. ഇതിന്റെ വിഹിതം ഒത്താശ നല്‍കുന്ന ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫിനും പൊലീസിനുമെല്ലാം ലഭിക്കുന്നു.
ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴുള്ള ജനവികാരം കണക്കിലെടുത്താണ് റെയില്‍വേ പരിഹാര നടപടിക്ക് തയ്യാറായത്.


Click it and Unblock the Notifications