പൊലീസുകാരന്റെ കൊല: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
ചാത്തന്നൂര്‍: പാരിപ്പിള്ളിയില്‍ പോലീസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. അക്രമി സഞ്ചരിച്ചിരുന്ന വാനില്‍ നിന്ന് ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് അറിയുന്നത്.
വാനില്‍ നിന്ന് ലഭിച്ച പ്രതിയുടെ വിരലടയാളം മോഷണക്കേസുമായി ബന്ധപ്പെട്ട് ശേഖരിച്ചിരുന്ന വിരലടയാളവുമായി ഒത്തുനോക്കിയതില്‍ സാമ്യം കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മോഷണം നടന്ന ചില വീടുകളില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളുമായാണ് വാനില്‍നിന്നു ലഭിച്ച വിരലടയാളത്തിന് സാമ്യമുള്ളത്.
ഡ്രൈവര്‍ സീറ്റിലിരുന്ന പൊലീസുകാരനെ കഴുത്തിലൂടെ കൈചുറ്റിയ ശേഷം പ്രതി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് മാത്രമേ ഇത്ര വിദഗ്ധമായി ആക്രമണം നടത്താനാകൂ എന്ന് പൊലീസ് പറയുന്നു.
പാരിപ്പള്ളിമടത്തറ റോഡില്‍ കുളമടയ്ക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു പൊലീസുകാരനെ കുത്തിക്കൊന്നത്. വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് കുളമട ജങ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവരുടെ കൈവശം രേഖകള്‍ ഇല്ലാതിരുന്നു. വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എഎസ്‌ഐ ജോയി ഇവരെ കസ്റ്റഡിയിലെടുത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സംഘം എഎസ്‌ഐയെ കുത്തുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയെത്തിയ െ്രെഡവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം അക്രമികള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പരവൂര്‍ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള (49) മരിച്ചു.












Click it and Unblock the Notifications