Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം ലീഗ് ഹൈജാക്ക് ചെയ്തു: വെള്ളാപ്പള്ളി

Vellapally Nadesn
തിരുവനന്തപുരം: കേരള ഭരണം മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് എസ്എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം കേന്ദ്രമാക്കി സംസ്ഥാനം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടാല്‍ അതും ഈ സര്‍ക്കാര്‍ അംഗീകരിക്കും. ലീഗില്‍ തീവ്രവാദ സ്വഭാവമില്ലാത്ത ഏക മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മാത്രമാണ്.

കേരള രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി തകരാന്‍ പാടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ച ഭൂരിപക്ഷ സമുദായത്തിന്റെ തകര്‍ച്ചയാണ്. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടോയെന്ന് എന്‍എസ്എസ് ചോദിച്ചതില്‍ സംശയം വേണ്ട. സംസ്ഥാനത്ത്
സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേ ആവശ്യമാണ്. എന്‍എസ്എസുമായുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എന്‍എസ്എസും എസ്എന്‍ഡിപിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരേ ഭൂരിപക്ഷ സമുദായം യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായ ഘട്ടത്തിലാണ് എസ്എന്‍ഡിപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളിയുമായുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയെന്നും ഉടന്‍ തന്നെ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+