സിപിഎമ്മിനെ ഇല്ലാതാക്കാന്‍ അവര്‍ക്കേ കഴിയൂ

പിണറായിയുടെ പ്രസ്താവ ശരിയാണ്. ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്കും മറ്റൊരു പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയില്ല. തോല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ. ചിലപ്പോള്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇല്ലാതാക്കാനാവില്ല. അതിന് അതാതു പാര്‍ട്ടിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനിക്കണം.
സിപിഎം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. വടകരയിലെ കോടതിക്ക് നേരെയുണ്ടായ ആക്രമണം ഇതിന് തെളിവാണ്. കോഴിക്കോട്ട് ഹര്‍ത്താല്‍ നടത്തുന്നതിനെ ചൊല്ലി ഇടതുമുന്നണിയില്‍തന്നെ അഭിപ്രായഭിന്നതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പി മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് നടത്തുന്ന ഹര്‍ത്താലില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജില്ലയിലെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വച്ചു.












Click it and Unblock the Notifications