വെളിപ്പെടുത്തല്‍ അന്വേഷിക്കണം: പിണറായി

ഇപി ജയരാജനെ വധിക്കാന്‍ കെ സുധാകരന്റെ വീട്ടില്‍ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തല്‍ ഗൗരവമേറിയ ഒന്നാണ്. ഇത് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണം. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് തന്നെ ഇ്ക്കാര്യം വെളിപ്പെടുത്തിയതിനെ കുറിച്ച് പറയാന്‍ കെപിസിസിയും തയ്യാറാവണം. സുധാകരനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതും തുറന്ന് പറയണം. വെളിപ്പെടുത്തലിനെ കുറിച്ച് പരിശോധിക്കാന്‍ കോണ്‍ഗസ് അഖിലേന്ത്യാ നേതൃത്വവും തയ്യാറാവണം.
സുധാകരന് ഇത്തരം കാര്യങ്ങളില്‍ പങ്കുണ്ടെന്ന് മുന്‍പ് തന്നെ വ്യക്തമായതാണ്. എന്നാല്‍ സുധാകരനെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം എ്ക്കാലവും ശ്രമിച്ചിട്ടുള്ളതെന്നും പിണറായി ആരോപിച്ചു.
സിപിഎം നേതാവ് ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതടക്കം കണ്ണൂരിലെ പല അക്രമസംഭവങ്ങള്‍ക്ക് പിന്നിലും സുധാകരന്‍ എംപിയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലാണ് വിവാദമായത്.












Click it and Unblock the Notifications