കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രം: എ നിലവറ തുറക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

sree Padmnabhaswami Temple
തിരുവനന്തപുരം: ശതകോടികളുടെ നിധിശേഖരം കണ്ടെത്തിയ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ എ നിലവറ തുറന്ന് അടുത്തയാഴ്ച കണക്കെടുപ്പ് ആരംഭിക്കും.

സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ യോഗത്തിലാണ് ഈ തീരുമാനം. ഡി നിലവറയുടെ കണക്കെടുപ്പ് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ഇതുവരെ നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടുകളും യോഗം വിലയിരുത്തി.

കഴിഞ്ഞവര്‍ഷം ജൂണിലാണ് സുപ്രീംകോടതി നിര്‍ദേശാനുസരണം എ നിലവറ തുറന്ന് സ്വര്‍ണ, വജ്ര ശേഖരം കണ്ടെത്തിയത്. 27.5 കിലോഗ്രാമിന്റെ സ്വര്‍ണ ഉരുളി, പൂജക്കുള്ള 360 സ്വര്‍ണക്കുടങ്ങള്‍, ശരപ്പൊളി മാലകള്‍ തുടങ്ങിയവയാണ് ശേഖരത്തിലുള്ളത്. . 18 അടി നീളവും രണ്ടു കിലോഗ്രാമിലേറെ ഭാരവും ഒരു ശരപ്പൊളി മാലയ്ക്കുണ്ട്.

ഇതിനുപുറമെ അമൂല്യ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, പാദുകങ്ങള്‍, വജ്രശേഖരം, അങ്കികള്‍ എന്നിവയും അന്നത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കിലോക്കണക്കിനു ഭാരമുള്ള ഈ ശേഖരം ഇരുമ്പു പെട്ടികളിലും ചാക്കിലുമായാണുള്ളത്. എ നിലവറയുടെ കണക്കെടുപ്പു പൂര്‍ത്തിയായാല്‍ മാത്രമേ ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കുന്നതിനെ കുറിച്ചു സമിതി തീരുമാനിക്കൂ.
്.
വസ്തുക്കളുടെ മൂല്യം, തൂക്കം, പഴക്കം, ഇപ്പോഴത്തെ മൂല്യം എന്നിവ കണക്കാക്കുന്ന രീതിയിലുള്ള എ നിലവറയിലെ കണക്കെടുപ്പിന് മാസങ്ങള്‍ വേണമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പരിശോധിക്കുന്ന നിലവറകള്‍ തീര്‍ന്ന ശേഷമേ ബി നിലവറ തുറക്കുന്നത് ആലോചിക്കൂ. ഇതുവരെ നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും വേണം.

കണക്കെടുപ്പ് വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വറിന്റെ പരിധി കഴിഞ്ഞതിനെ തുടര്‍ന്ന് സീഡിയിലേക്ക് പകര്‍ത്തിയിരുന്നു. ഇവ ആദ്യം ബാങ്ക് ലോക്കറിലേക്ക് മാറ്റാനുള്ള തീരുമാനം ക്ഷേത്രാധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇവ ക്ഷേത്രത്തിലെ സെര്‍വര്‍ റൂമില്‍ സൂക്ഷിക്കും.

English summary
The expert team engaged in inventorying is making use of a gem-tester from Germany trying to value the riches in the vaults
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X