ടിപി വധം: വിഎസിന് പിണറായിയുടെ മറുപടി

ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവനും ഉറപ്പിച്ച് പറയാമെന്നായിരുന്നു പിണറായി പറഞ്ഞത്. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്ന വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പിണറായിയുടെ ഈ മറുപടി നല്‍കിയത്.
സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് വിഎസ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. സംസ്ഥാന സമിതി യോഗത്തില്‍ വിഎസിനെതിരെ ഔദ്യോഗിക നേതൃത്വം ആഞ്ഞടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് ടിപി ചന്ദ്രശേഖരനെ വധിച്ചവരാണെന്ന് വിഎസ് പറഞ്ഞു.
പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ ഞാന്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞുവെന്നാണ് ചിലര്‍ പറയുന്നത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസം ഞാന്‍ ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതിനെതിരെയും വിമര്‍ശനമുണ്ടായി. ടിപിയുടെ വൃദ്ധയായ അമ്മയുടേയും ഭാര്യയുടേയും മകന്റേയും ദുഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ പോയത്. അത് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാന്യതയാണെന്നും വിഎസ് പറഞ്ഞു.
താന്‍ ഒഞ്ചിയത്ത് പോയതാണോ അതോ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതാണോ പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയായതെന്ന് പരിശോധിക്കണമെന്നും വിഎസ് പറഞ്ഞു സംസ്ഥാന സമിതി യോഗത്തില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications