കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവനനികുതി, യാത്രാചാര്‍ജ് കൂടും

Google Oneindia Malayalam News

Service Tax
ജൂലായ് ഒന്നുമുതല്‍ നടപ്പാക്കുന്ന പുതിയ സര്‍വീസ് ചാര്‍ജ് യാത്ര,ഹോളിഡേ പാക്കേജുകളുടെ നിരക്ക് വര്‍ധിപ്പിക്കും. പുതിയ നിയമപ്രകാരം നെഗറ്റിവ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന 38 മേഖലകളൊഴികെ ബാക്കിയെല്ലാം സേവനനികുതിയുടെ പരിധിയില്‍ ഉള്‍പ്പെടും.

സംസ്ഥാന, കേന്ദ്ര ടാക്‌സ് നിരക്കുകളെ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സേവനനികുതിയില്‍ നിന്നും ചില മേഖലകളെ ഒഴിവാക്കിയിട്ടുള്ളത്. പുതിയ നീക്കത്തിലൂടെ കേന്ദ്രത്തിന്റെ സേവന നികുതി 97000 കോടിയില്‍ നിന്നും 1.24 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

സ്പീഡ് പോസ്റ്റ്, എക്‌സ്പ്രസ് പാഴ്‌സല്‍, ഫസ്റ്റ്ക്ലാസ്, എസി ട്രെയിന്‍ ടിക്കറ്റ് എന്നിവയ്ക്കുള്ള നിരക്ക് കൂടും. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ വാങ്ങുന്ന മറ്റു യാത്രടിക്കറ്റുകള്‍ക്കും ഹോളിഡേ പാക്കേജിനും നികുതി ബാധകമാണ്.

ജിമാറ്റ്, ജിആര്‍ഇ പരീക്ഷകള്‍ക്കുള്ള ഫീസും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കാരണം ഇത്തരം പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ വാര്‍ഷികവരുമാനം പത്തുലക്ഷത്തില്‍ കൂടുതലാണെങ്കില്‍ അത്തരം ഓഫിസുകളും നികുതി അടക്കേണ്ടതുണ്ട്. പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിനു നല്‍കുന്ന സര്‍വീസ് ചാര്‍ജ്ജിലും സേവനനികുതി ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാറോ പ്രാദേശിക ഭരണകൂടമോ നല്‍കുന്ന സേവനങ്ങള്‍, തപാല്‍ സേവനം, ഇന്ത്യയിലെ വിദേശ എംബസികളും കോണ്‍സുലേറ്റുകളും നല്‍കുന്ന സേവനങ്ങള്‍, കാര്‍ഷിക സേവനങ്ങള്‍, ഹോര്‍ഡിങ്, അച്ചടി മാധ്യമ പരസ്യങ്ങള്‍, ടോള്‍ പിരിവ്, വിനോദപരിപാടികള്‍, വൈദ്യുതി വിതരണം, വിദ്യാഭ്യാസമേഖല, താമസ സ്ഥലത്തിന്റെ വാടക, പലിശ ബാധകമായ പണമിടപാടുകള്‍, പൊതുഗതാഗതം, ചരക്കുനീക്കം(കൊറിയര്‍-റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി എന്നിവ ഉള്‍പ്പെടും) എന്നിവയാണ് നെഗറ്റീവ് ലിസ്റ്റിലുള്ള പ്രധാന മേഖലകള്‍.

English summary
Get ready to pay even more. The new 12% additional Service Tax comes into effect from Sunday. The new tax covers all services except 38 activities that are put on the negative list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X